Monday, October 11, 2010

ലാല്‍ ജോസ് ആരാ മോന്‍ ?

എല്‍സമ്മ യിലും മീശ മാധവനിലും , ക്ളാസ് മേറ്റെസ് ഇലും ഒക്കെ ലാല്‍ ജോസ് സമര്‍ത്ഥം ആയി കയറ്റി വിടുന്ന ചില ചേരുവകള്‍ ഉണ്ട്. ഇവ ലാല്‍ ജോസ് ചിത്രങളുടെ വിജയത്തില്‍ എത്രത്തോളം പങ്കു വഹിക്കുന്നു                   എന്നു നമുക്കു എല്സമ്മ യിലൂടെ നോക്കാം...

എല്‍സമ്മ വര്‍ക്കി എന്ന നസ്രാണി യുവതിയും , ഉണ്ണിക്രിഷ്ണന്‍ എന്ന ഹിന്ദു ചെക്കനും തമ്മിലുള്ള ഒരു നാടന്‍ പ്രണയം ( = പണയം, കടപ്പാട്- ഫിറോസ്,അപൂര്‍വരാഗങള്‍ ) എല്‍സമ്മ അനുഭവിക്കുന്ന

സമൂഹിക കഷ്ടപ്പാടുകലിലൂടെ പറയുന്നു..
അയല്‍പ്പക്കത്തെ സമ്പന്നനും സുമുഖനുമായ പരിഷ്കാരി ചെത്തു നസ്രാണി ചെക്കന്മാരെ ക്കാള്‍ നമ്മ്ടെ എല്‍സമ്മക്കിഷ്ടം  ഗോമാതാവിനു പൂജ ചെയ്തു , അങിനെ പാലു വിറ്റു ജീവിക്കുന്ന പാവം മണ്ണുണ്ണിയെ/

പാലുണ്ണിയെ ..... ഹിതു കൊല്ലമല്ലൊ സമ്ഭവം   ...

ഈപ്പന്‍ പാപ്പച്ചി എന്ന നസ്രാണി യെ ഭഗവാന്റെ പേരുള്ള കള്ളന്‍ മാധവന്‍ പിടിക്കുന്നതും ,

അയ്യരു സാറിന്റെ മകന്‍ മുരളി അയ്യര്‍ , റസിയ യെ പ്രേമിചു വശീകരിക്കുന്നതും നമ്മള്‍ കണ്ടു കയ്യടിചു...



ഇതു കൊണ്ടു മാത്രമാണു പടം വിജയിച്ചതു എന്നു പറയുന്നില്ലെങ്കിലും , ഇതു കൊണ്ടുമാണു ഈ പടങ്ങള്‍  വിജയിച്ചതു എന്നു പറഞ്ഞൂടെ ? 
എല്‍സമ്മയില്‍ കഥയുടെ കാല്‍ ഭാഗം മുതല്‍ നമ്മല്‍ ഒരു inter religious marriage നു ഒരുങ്ങി നില്പ്പാണു , അകമ്പടിക്കു പാട്ടും ഉണ്ടു ...

എബിമോനും നിരാശക്കു വകയില്ല , അവനുമുണ്ടു അടുത്ത പാട്ടില്‍്‌..

എബിമോനോടു തൊട്ടു പോകരുതു എന്നു പറയുന്ന നായിക, കണ്ടെത്തുന്ന ന്യായം പട്ടണത്തില്‍ നിന്നുള്ളവന്‍ ചതിക്കും എന്നതാണു..ആതെ സമയം അവള്‍ പാലുണ്ണീയോടു മുട്ടിയുരുമ്മുന്നതും സംവിധായകന്‍ നമുക്കായി ഒരുക്കിയിട്ടുണ്ടു...


ആയല്പ്പക്കതെ സുന്ദരിമരായ നസ്രാനിചിമാരൊടു ഉള്ള ഇഷ്ടം തുറന്നു പറയാന്‍ ഒരിക്കലും ധൈര്യം ഇല്ലാത്ത ഹിന്ദു യുവത്വം ഇതു കണ്ടു നെടുവീര്‍പ്പിടട്ടെ... പടം കണ്ടു വിജയിപ്പിക്കട്ടെ.പണ്ടേ പ്പോലെ കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ പെമ്പിള്ളെര്‍ക്കും വല്ല്യ ഇന്റ റസ്റ്റ് ഇല്ലാത്തതിനാല്‍ ,കെട്ടിച്ചു വിടാന്‍ കാശില്ലാത്ത നസ്രാനി അപ്പന്മാര്‍ , കനിയുന്നതും കാത്തു നില്ക്കുന്ന ഒരുപാടു പാലുണ്ണിമാരുറ്റെ  സ്വപ്നസിനിമയായി   മാറ്ടെ...   Elsamma 

Wednesday, October 6, 2010

Islamic Banking

These are the words from a Muslim brother.




ഇസ്ലാമിക്‌ ബാങ്ക് എന്നാ ആശയം തന്നെ ഒരു തരം തട്ടിപ്പ് ഏര്‍പ്പാടാണ്. ഒരു യൂസ്ഡ് കാറു വാങ്ങാന്‍ ഒരിക്കല്‍ ഞാന്‍ ഈ പറയുന്ന ഒരു ഫയിമസ് ഇസ്ലാമിക് ബാങ്കിനെ സമീപിച്ചു. 1200 ദിനാറിന് പാര്‍ട്ടിയുമായി ഞാന്‍ പറഞ്ഞുറപ്പിച്ച വാഹനത്തിനു ബാങ്കുകാര്‍ വിലയിട്ടത് 1500 ദിനാര്‍. വാഹന ഉടമക്ക് 1200 ദിനാര്‍ കൊടുത്തു അത് തന്നെ എനിക്ക് 1500 ദിനാറിന് വില്‍ക്കുന്നു. ഉടമയുമായി ഡീല്‍ ചെയ്യുന്നതാകട്ടെ ഞാനും. ബാങ്കുകാര്‍ ഉടമയെ കാണുന്നത് പോലുമില്ല.പക്ഷെ ബാങ്ക് ഉടമയുടെ പേരില്‍ 1200 ദിനാരിനുള്ള ചെക്ക്‌ എന്റെ കൈവശം തരും. ഞാന്‍ മൂന്നു വര്‍ഷത്തേക്ക് ഗടുക്കാളായി 1500 ദിനാര്‍ അടച്ചു തീര്‍ക്കണം.ഗടൂ മുടങ്ങിയാല്‍ എന്റെ പേരില്‍ കേസ് എടുക്കും.
ഈ എക്സ്ട്രാ എടുക്കുന്ന 300 ദിനാറിന് മറ്റു ബാങ്കുകാര്‍ പലിശ എന്ന് പറയും, ഇസ്ലാമിക് ബാങ്കുകാര്‍ പ്രോഫിറ്റ് എന്ന് പറയും... അതല്ലാതെ മറ്റു വ്യത്യാസം ഒന്നും ഒരു ഉപഭോക്താവിനെ സംഭന്ധിച്ചിടത്തോളം ഇല്ല.

അത് കൊണ്ട് ഇത് പ്രോഫിട്ടബ്ള്‍ തന്നെ, പക്ഷെ ഉപഭോക്താവിനല്ല മറിച്ച് ഷെയര്‍ ഹോല്‍ടെര്സിനു എന്ന് മാത്രം.
ഒരു കണക്കിന് പറഞ്ഞാല്‍ കുറെ മുല്ലാമാര്‍ ചേര്‍ന്ന് ഉണ്ടാക്കിയ പടച്ചവനെ പറ്റിക്കുന്ന പരിപാടി      

Tuesday, April 13, 2010

Suresh Gopi yaa Suresh Kalmadi ?

Janmabhumi again commits mistake. This time , with photo !
deshabhimani's  Hot dog was a hot news ! 
But this doesn't became a hot news . Future of 


സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

Posted On: Tue, 13 Apr 2010 17:10:02
തിരുവനന്തപുരം: ഫിലിം ചേംബറിന്റെ പ്രശ്‌നത്തില്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍ ചലച്ചിത്രതാരം സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. കേരളത്തിലെ ഒരു പ്രശ്‌നത്തിലും ഇനി അഭിപ്രായം പറയാന്‍ ഞാനില്ല. എന്നാല്‍ എന്റെ പേര് തട്ടിക്കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിനിമയില്‍ നിന്ന് ഒരു രൂപയെങ്കിലും പ്രതിഫലം വാങ്ങുന്നവര്‍ ടി.വി. ഷോകളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ ജഗദീഷ് രംഗത്തുവന്നിരുന്നു.

താന്‍ അഭിപ്രായം പറഞ്ഞത് ആരെയും ഉദ്ദേശിച്ചല്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കൊല്ലത്തെ നടനുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹത്തിനൊപ്പം കഴിഞ്ഞ മാസം കൂടി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പിന്നെ ജഗദീഷ് നടത്തിയ വിമര്‍ശനം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 

റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്ത് ഞാന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Leave a Comment »    |   




Ningal kandahu Suresh kalmadi , udhesichathu Suresh gopi ..

Cinema kaanaatha PROOF READER ??????????

Tuesday, March 30, 2010

അമൂലും ബച്ചനും പിന്നെ ഗുജറാത്തും

അമിതാഭ് ബച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വാരം ആണ് കടന്നു പോയത്. അവസാനം ആയി കുട്ടി ബച്ചന്‍ ആയ അഭിഷേക്ഇനും ഏതാണ്ട് വിലക്ക് വരും എന്നാണു കേള്‍ക്കുന്നത് . അപ്പോള്‍ പിന്നെ ചില ഹാസ്യ പോസ്റ്റ്‌ കള്‍ക്ക് സ്കോപ് ഉണ്ട് എന്ന് കശ്മലന്‍ ഉ തോന്നുന്നു , അത് കുറിക്കുന്നു.

ഇപ്പോള്‍ ഗുജറാത്തിനെ സഹായിക്കുന്ന ബച്ചന്‍ , അതെന്തിനെന്നു ഏവര്‍ക്കും അറിയാവുന്നതല്ലേ - പുള്ളിക്ക് ചില ആനുകൂല്യങ്ങള്‍ ഗവേര്‍മെന്റില്‍ നിന്നും വേണം . അപ്പോള്‍ പിന്നെ അത് നേടാനുള്ള ഏക വഴി അവരെ അങ്ങോട്ട്‌ സോപ്പിടുക എന്നത് തന്നെ . നാട്ടിന്‍പുറത്ത് അരി കടം കിട്ടാന്‍ കുഞ്ഞതോലിന്റെ സൌന്ദര്യം വര്‍ണിക്കുന്ന അയല്പക്കക്കാരെ നാമെത്ര കണ്ടിട്ടുണ്ട് ? കല്യാണത്തിന് സ്വര്‍ണം കടം കിട്ടാനും ഈ സൂത്ര പ്പണി ആവശ്യം വരും .അത് പോലെ ഒരു സെറ്റ് അപ്പ്‌ ആണ് ബച്ചനും.

ഗുജറാത്ത്‌ ഇനെ ബഹിഷകരിക്കണം എന്നൊക്കെ ആണ് അഭിനവ താലിബാനികള്‍
ഇപ്പോള്‍ പറയുന്നത്.  നല്ല തമാശ. അമൂല്‍ ബട്ടര്‍ , ഘീ ഇവയൊക്കെ ഇനി കഴിക്കരുതത്രേ . മലയാളി ആയ ഡോക്ടര്‍ വീ കുര്യന്‍ ആണീ പരിപാടിയുടെ തുടകക്കാരന്‍ എന്ന് ആരെങ്കിലും ഓര്‍ക്കുമോ ആവോ ? അദ്ദേഹത്തിന്റെ ഉപ്പും വിയര്‍പ്പുമാണ് അമുലിന്റെ വിജയത്തിന്റെ ആണിക്കല്ല്. 

ഇനി ഇന്ത്യക്കാര്‍ ഉപ്പു കൂട്ടരുത്  എന്നും ചിലര്‍ പറഞ്ഞു കളയും.കാരണം ഏറ്റവും കൂടുതല്‍ കടല്‍ത്തീരം ഗുജറാത്തില്‍ അല്ലെ  ?  ബച്ചന്‍ അഭിനയിക്കുന്ന പോളിയോ തുള്ളി മരുന്ന് ആരും കുടിപിക്കരുത് എന്നും പറഞ്ഞേക്കാം .  വേണ്ടാത്ത ആദര്‍ശത്തിന്റെ പേരില്‍ കുഞ്ഞിനു പോളിയോ തുള്ളിമരുന്നു കൊടുക്കാതെ , തളരവാദം പിടിപെട്ട കുട്ടികള്‍ മലപ്പുറത്തുണ്ട് . ഇനി അത് കൂടുമോ എന്നെ കാണാനുള്ളൂ .


കുട്ടി ബച്ചന്‍ ആദിത്യ ബിര്‍ള ഗ്രൂപിന്റെ  ഐഡിയ യുടെ പരസ്യത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം ആണല്ലോ ഇത്. നമുക്കിനി ഐഡിയ യും ഒഴിവാക്കണം . നമ്പര്‍ പോര്ടബിളിടി മെയ്‌ ഇല വന്നാലുടനെ അഭിനവ താലിബാനികള്‍ അങ്ങനെ തിട്ടൂരം ഇറക്കും.  വിടിയോകൊന്‍ ടീ വീ , ഡി ടീ എച് ഒക്കെ ഇനി നമുക്ക് വേണ്ടി വരില്ല.

 

ഇങ്ങനെ ഒക്കെ നമുക്ക് ഗുജറാത്ത്‌ കലാപത്തില്‍ പെട്ടവരെ സഹായിക്കാം . അവര്‍ക്ക് നീതി ലഭ്യം ആക്കാം.

കശ്മലന്‍ ഒന്നേ പറയുന്നുള്ളൂ ...നമുക്ക് മോഡിയെ എതിര്‍ക്കാം , ഗുജറാത്തിനെ വേണ്ട . 

Monday, March 29, 2010

ബച്ചനും മോഡിയും പിണറായിയും

നരേന്ദ്ര മോഡി , ഗുജറാത്ത് എന്നീ ചര്‍വിത  ചര്‍വനങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പക്ഷെ മോഡി പ്രത്യേക അന്ന്വേഷണ കമ്മീഷനു    മുന്‍പില്‍   ഹാജര്‍ ആയിട്ടും , ചിലര്‍ അട്ടഹാസം നിറുത്തുന്നില്ല.  ഇനി കാര്യങ്ങള്‍ കമ്മീഷന്‍ തീരുമാനിക്കട്ടെ എന്ന് പറയുന്നുമില്ല. അങ്ങനെ ചെയ്യണം എന്ന് കരുതുകയും  വയ്യ.


മാധ്യമ വിചാരണ എന്ന് വിലപിക്കുന്നവര്‍ , എന്‍ ഡി ടി വിയും മറ്റും ഗുജറാത്തിന്റെ കാര്യത്തിലും ബച്ചന്റെ കാര്യത്തിലും നടത്തുന്ന വിചാരണ കണ്ടതായി നടിക്കുന്നെയില്ല താനും.ഇതും എന്റെ വിഷയം ആണിവിടെ. 


എന്ത് തന്നെ ആയാലും , ശ്രി. പിണറായി വിജയനെ പ്രോസിക്യുഷന്‍ ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടപ്പോള്‍ കൊച്ചു കേരളത്തില്‍ കണ്ട സംഭവ വികാസങ്ങള്‍ ഒന്നും അവിടെ ഉണ്ടായില്ല എന്നാ കാര്യം കശ്മലന്‍ ഇവിടെ ഓര്‍മിപ്പിക്കുന്നു. ഇത് ഓര്മ വെചാവനം ശ്രീ പിണറായി മോഡിക്കെതിരെ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്നെനിക്കു തോന്നുന്നു .


പക്ഷെ നിയമം അറിയാവുന്നവര്‍ ഒരു കാര്യം ഉന്നയിക്കുന്നുണ്ട്‌ , ഈ കമ്മീഷന് പല്ലും നഖവും ഇല്ലെന്നു- അത് ശരി എന്ന് തന്നെ കശ്മലന്‍ ഉം ആവര്‍ത്തിക്കുന്നു .അതിന്റെ തലവന്‍ ശ്രീ . രാഘവന്‍ ആണ് എന്നതും ഓര്‍ക്കേണ്ടതുണ്ട് . ഈ ബഹളങ്ങള്‍ ചായ ക്കൊപ്പയിലെ കൊടും കാറ്റവുമോ എന്നെ അറിയാനുള്ളൂ .. 


ബച്ചനെ വെറുതെ വിടാന്‍ തോന്നാത്ത അഭിനവ താലിബാനികള്‍ക്ക്‌ ഒരു നല്ല നമസ്കാരം പറഞ്ഞു നിര്‍ത്തട്ടെ.

Thursday, March 25, 2010

സ്നേഹമാണഖില സാരമൂഴിയില്‍


ഒരു കോപി , പെയിസ്റ്റ് കൂടി.....



തീവ്രവാദത്തെ ഇങനെയും ഇല്ലാതാക്കാം......



ഇതു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി , അതിനാല്‍ ഇതു മറ്റുള്ളവരും വായിക്കണം എന്നും തോന്നി ... ഒറിജിനല്‍ ഇവിടെ..




അന്ന് നെഞ്ചിലേക്ക് വെടി; ഇന്ന് നെഞ്ചോടടക്കി സ്വാഗതം




ന്യൂഡല്‍ഹി: ഒരിക്കല്‍ ചുടുചോര ഒലിച്ചിറങ്ങിയ കേണല്‍ പിള്ളയുടെ നെഞ്ചിലേക്ക് കെയ്ന്‍ ബോണ്‍ കണ്ണുചിമ്മാതെ നോക്കിനിന്നു. തന്റെ വെടിയുണ്ടകള്‍ മുറിപ്പെടുത്തിയ പിള്ളയുടെ കാലിലും തോളിലും അയാള്‍ തലോടി. മൗനം വാചാലമായ കുറേ നിമിഷങ്ങള്‍...
ലഫ്. കേണല്‍ പദ്മകുമാര്‍പിള്ള വടക്കുകിഴക്കന്‍ അസ്വസ്ഥതകളുടെ ചരിത്രത്തിന്റെ ഭാഗമാണ്; കെയ്ന്‍ബോണും. സൈന്യത്തിനുനേരെ യുദ്ധംപ്രഖ്യാപിച്ചിരുന്ന കെയ്ന്‍ബോണും കൂട്ടരും മണിപ്പുരിലെ ഉള്‍നാടന്‍ ഗ്രാമമായ ലോങ്ദിപാബ്രുവില്‍ നാഗാ തീവ്രവാദം പടര്‍ത്തിയ കാലം. ബോണിനെയും കൂട്ടരെയും തീവ്രവാദം വെടിഞ്ഞ് കര്‍ഷകരാക്കിയതിനും നാഗാതീവ്രവാദം കത്തിപ്പടര്‍ന്ന ഗ്രാമം മിതവാദത്തിലേക്ക് ചുവടുവെച്ചതിനും കാരണക്കാരന്‍ പദ്മകുമാര്‍ പിള്ളയാണ്.

മരണത്തെ മുഖാമുഖം കണ്ട ഒരു കുടുംബത്തിനും മൂന്ന് നാഗാതീവ്രവാദികള്‍ക്കും കരുണയുടെ കരംനീട്ടിയാണ് പിള്ള മണിപ്പുരിലെ ധീരജവാനായി മാറിയത്. തങ്ങളുടെ തുടര്‍ച്ചയായ വെടിവെപ്പില്‍ പിള്ള മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ഗ്രാമീണര്‍. അവര്‍ക്കിടയിലേക്ക് നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കടന്നുവന്നപ്പോള്‍ മനംമാറിയ ഗ്രാമത്തിന് ആശ്വാസവും ആഹ്ലാദവും. ലോങ്ദിപാബ്രുവില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പൂമാലയും പട്ടും കണ്ണീരുമായി സ്വീകരണം നല്കിയപ്പോള്‍ മുന്നില്‍ നിന്നത് പിള്ളയ്ക്കുനേരെ മുമ്പ് വെടിയുതിര്‍ത്ത കെയ്ന്‍ബോണും സഹായികളായ കെയ്‌ഗോണും കെയ്‌സോങ്ങും.

1994 ജനവരിയില്‍ പിള്ള മണിപ്പുരില്‍ പട്ടാളക്കാരനായിരുന്ന കാലത്ത് കുക്കികളും നാഗന്മാരും ആയുധംകൊണ്ട് പോരാടുന്ന കാഴ്ചയായിരുന്നു ചുറ്റിലും. ലോങ്ദിപാബ്രുവില്‍ പാലം തകര്‍ക്കാന്‍ നാഗന്മാര്‍ പദ്ധതിയിട്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് അവിടേക്ക് പോയതായിരുന്നു പിള്ള. തീവ്രവാദികള്‍ ഒളിച്ചിരുന്ന ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് പിള്ളയുടെ നേതൃത്വത്തിലുള്ള സൈനികസംഘം ഇരച്ചുകയറി. തുടര്‍ന്നുളള പോരാട്ടത്തില്‍ മുന്നില്‍നിന്ന് പൊരുതിയ പിള്ളയ്ക്ക് നാല് വെടിയുണ്ടകളേറ്റു. തീവ്രവാദികളില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഓടിരക്ഷപ്പെടുകയും രണ്ടുപേരെ സൈന്യം പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലിനിടയില്‍ വീട്ടിലെ പന്ത്രണ്ടുകാരിയായ മെസല്യുവിനും ആറ് വയസ്സുള്ള ഡിന്‍ങാമാങ്ങിനും ഗുരുതരമായി പരിക്കേറ്റു.

എതിരാളികളുടെ വെടിയേറ്റ് മരണത്തോട് മല്ലിടുകയായിരുന്നു പിള്ള. തീവ്രവാദികള്‍ക്ക് അഭയമേകിയ വീടാണെങ്കിലും തന്റെ ജീവനേക്കാളുപരി കുട്ടികളുടെ ജീവന്‍ രക്ഷിക്കണമെന്ന തീരുമാനത്തില്‍ ഇരുവരെയും സൈനികഹെലികോപ്റ്ററില്‍ ഇംഫാലിലെ ആര്‍മിഹോസ്​പിറ്റലിലേക്ക് അയച്ചു. തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന കോപ്റ്ററിലാണ് പിള്ള കുട്ടികളെ പറഞ്ഞയച്ചത്.

പിടികൂടിയ രണ്ട് തീവ്രവാദികളെയും ഒന്നുംചെയ്യരുതെന്ന് ജവാന്മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എ.കെ 47 തോക്കിലെ ഫയറിങ് പിന്‍ പൊട്ടിപ്പോയില്ലെങ്കില്‍ നിങ്ങളെ തത്ക്ഷണം കൊലപ്പെടുത്തുമെന്നായിരുന്നു പിടിയിലകപ്പെട്ടപ്പോള്‍ തീവ്രവാദികള്‍ പിള്ളയോട് പറഞ്ഞത്. എങ്കിലും ഇരുവര്‍ക്കും പിള്ള മാപ്പുനല്‍കി. മേലില്‍ തോക്കെടുക്കരുതെന്ന പിള്ളയുടെ നിര്‍ദേശം ഇരുവരും സ്വീകരിച്ചു. കൊല്‍ക്കത്തയിലെ കരസേനാ ആസ്​പത്രിയില്‍ഒരുവര്‍ഷത്തെ ചികിത്സയ്ക്കുശേഷമാണ് പിള്ളയുടെ നില ഭേദപ്പെട്ടത്. രണ്ട് കുട്ടികള്‍ക്ക് ആറുമാസത്തെ ചികിത്സ വേണ്ടിവന്നു.

''തീവ്രവാദികളെ പിടിച്ചാല്‍ അവരെ കശാപ്പുചെയ്യുകയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഗ്രാമവാസികളെ തകര്‍ക്കുകയുമാണ് പട്ടാളത്തിന്റെ രീതി. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശം നെഞ്ചിലേറ്റിയ എനിക്ക് തീവ്രവാദികള്‍ക്കും ഗ്രാമവാസികള്‍ക്കും മാപ്പുനല്‍കാനാണ് ആ നിമിഷം തോന്നിയത്. ഞാന്‍ മരിക്കാന്‍ പോവുകയാണെന്നു തോന്നിയ നിമിഷങ്ങളിലും ഇവരെങ്കിലും ജീവിച്ചിരിക്കട്ടെയെന്ന് കരുതി''-പിള്ള ഓര്‍ത്തെടുത്തു.

മണിപ്പുരില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശി ബ്രിഗേഡിയര്‍ ജോര്‍ജ് വഴിയാണ് ഒന്നരപതിറ്റാണ്ടിനു ശേഷം ലോങ്ദിപാബ്രുവിലേക്ക് പോകാനിടയായത്. തന്റെ കഥകള്‍ കേട്ട ജോര്‍ജ് ലോങ്ദിപാബ്രുവിലേക്ക് സേനാംഗങ്ങളെ വിട്ട് അന്വേഷിച്ചപ്പോഴാണ് പിള്ളയെ ആ ഗ്രാമവാസികള്‍ മുഴുവനും മനസ്സില്‍ ആരാധിക്കുന്ന വിവരമറിയുന്നത്. എന്നാല്‍ പിള്ള ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു. പിള്ളയെക്കുറിച്ച് കേട്ടനിമിഷം അദ്ദേഹത്തെ അവര്‍ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. വര്‍ണാഭമായ വരവേല്പാണ് ഗ്രാമവാസികള്‍ പിള്ളയ്ക്ക് നല്‍കിയത്. പിള്ളയുടെ കാരുണ്യത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ മെസല്യു എന്ന പെണ്‍കുട്ടി ഇന്ന് എട്ടുവയസ്സുകാരിയുടെ അമ്മയാണ്. അദ്ദേഹത്തെ ഷാളണിയിച്ചപ്പോള്‍ മെസല്യുവും സഹോദരനും അമ്മയും പൊട്ടിക്കരഞ്ഞു. ''നിങ്ങളെ എന്റെ കുടുംബം എക്കാലവും ഓര്‍മിക്കും, നിങ്ങള്‍ക്കുവേണ്ടി എന്നും പ്രാര്‍ഥിക്കും''-മെസല്യുവിന്റെ അമ്മ തൈമയ് പറഞ്ഞു. തീര്‍ത്തും അവികസിതമായ ലോങ്ദിപാബ്രുവിലേക്ക് നിര്‍മിക്കുന്ന പുതിയ റോഡിന് ഡി.പി.കെ. പിള്ളയുടെ പേരിടണമെന്ന് ഗ്രാമവാസികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതനുവദിച്ചില്ല. തുടര്‍ന്ന് അതിന് മെസല്യുവിന്റെ പേരിട്ടു. അന്ന് വെടിയുതിര്‍ത്ത കെയ്ന്‍ബോണ്‍ ഒരു ബാഗ് നിറയെ ഓറഞ്ച് നല്‍കിയാണ് പിള്ളയെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

22 വര്‍ഷമായി കരസേനയിലുള്ള 42കാരനായ കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശി പിള്ള ഇപ്പോള്‍ ഡല്‍ഹിയിലെ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ ഗവേഷണം നടത്തുകയാണ്. പിതാവ് എ.വി ദിവാകരന്‍പിള്ളയും മുത്തച്ഛന്‍ പി.വി.പി നമ്പ്യാരും പട്ടാളക്കാരായിരുന്നു. ''ആയുധങ്ങള്‍ കൊണ്ടല്ല, അഹിംസയും സ്‌നേഹവുംകൊണ്ടാണ് കൂടുതല്‍ മണ്ണും മനസ്സും നമുക്ക് കീഴടക്കാനാവുക. ഒരു ഗ്രാമമെങ്കിലും ആയുധമുപേക്ഷിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്''-പിള്ള നല്‍കുന്ന സന്ദേശമിതാണ്.

Wednesday, March 24, 2010

കണ്ണൂരിലെ സഖാക്കളും സംഘന്മാരും  അറിയാന്‍

സഖാക്കളും സംഘന്മാരും ഈ ചിത്രം ഒന്നു കാണുക.
കണ്ണൂരിലും കൂത്തുപറമ്പിലും വെട്ടിച്ചാകുന്നതിനു മുന്പു ഈ ചിത്രം ഒന്നു മനസ്സിരുത്തി അവലോകനം ചെയ്യുക.

വനിതാ സംവരണം പാസായപ്പോള്‍ കെട്ടിപ്പിടിച്ചു ആഘോഷിക്കുന്ന ഈ അസുലഭ നിമിഷം നിങല്‍ മറക്കല്ലെ....


എല്ലാം ഒന്നു തന്നെ എന്നു മനസ്സില്‍ ആക്കുക.

Wednesday, March 3, 2010

ജന്മഭൂമിക്ക് പറ്റിയ അമളി

ദേശാഭിമാനിയുടെ ഹോട്ട് ഡോഗ് ഇനു ശേഷം പുതിയ ഒരു തെറ്റു .. അതും ആദ്യ പേജില്‍ തന്നെ ..

അതും സ്വന്തം സമുന്നത നെതാവായ ജെ . ശിശുപാലന്‍ ന്റെ മരണവാര്‍ത്തയില്‍ ....

സങ്ങതി സത്യം .. 1926 ജനിച്ച വര്‍ഷം എന്നു കൊടുത്തിട്ടുണ്ടു , എന്നാല്‍ ഇപ്പൊല്‍ വയസ്സോ 74 ഉം ..

2010 -
1926
=
0084 എന്നു കിട്ടും ..

കൊച്ചു കുട്ടികള്‍ക്കു പോലും തെറ്റാത്ത ഇതു ഫ്രന്റ് പേജില്‍ തന്നെ
കൊടുത്തതു ഇതു വരെ ആരും കണ്ടില്ലേ ?


അത്ര സാങ്കേതികത വശമില്ലാത്തതിനാല്‍ കോപി ചെയ്തിടാന്‍ പറ്റിയിട്ടില്ല . ദയവായി സ്വയം ഒത്തു നോക്കുക ...

എനിക്കു തെറ്റിയെങ്കില്‍ നിങ്ങള്‍ ദയവായി എന്നോടു ക്ഷമിക്കുക

Sunday, February 21, 2010

MI 6 or M 16 ?

Have anybody read Today's Deshabhimani [22/02/10] daily . There is a front page factual error given in it . Sorry for not giving the link , as I am not efficient that Tech works .
But there given clearly that netanyahu orderd the killing of top Hamas leader in Dubai . In it , Deshabhimani reports qouting ' Daily mail ' that British agency

M16 given prior details of the murder & trial of it to the Israel agency Mossad .



But my simple question is , whether it is MI 6 or M16 ? (em ai six or em sixteen ) ?
Proof reader should consider this also .
Readers please say your opinion , my connection has errors - so not in Malayalam .

Saturday, February 20, 2010

ഇതാ ഒരു ഉഗ്രന്‍ വാര്‍ത്ത

ആര്‍.എസ്.എസ്. ചടങ്ങില്‍ സി.പി.എം.മേയര്‍


കൊല്ലം:ആര്‍.എസ്.എസ്.പ്രാന്തസാംഘിക്ക് സംഘാടകസമിതി ഓഫീസ് സി.പി.എം.നേതാവായ മേയര്‍ എന്‍.പദ്മലോചനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ്.സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറിന്റെയും ദീര്‍ഘകാലം നയിച്ച ഗുരുജി ഗോള്‍വാള്‍ക്കറുടെയും ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്ത മേയര്‍ പരിപാടിയുടെ നടത്തിപ്പിന് നഗരസഭയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

''ആശ്രാമം മൈതാനം ഉള്ളതിനാലാണ് ആര്‍.എസ്.എസ്.സമ്മേളനം കൊല്ലത്ത് നടക്കുന്നതെന്നറിയാന്‍ കഴിഞ്ഞു. ആശ്രാമം മൈതാനം ചോദിച്ചെത്തിയവരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിയതിനാലാണ് ഇത്രയും വിശാലമായ മൈതാനം നിലനിര്‍ത്താനായത്. തന്മൂലം നിരവധി പേരുടെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും സമ്മേളനം ഇവിടെ നടക്കുന്നത് ഒരു ക്രെഡിറ്റായി കരുതുന്നു. സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ഉദ്ഘാടനത്തിനു ക്ഷണിച്ച് പങ്കാളിയാക്കാനുള്ള സന്മനസ്സിന് നന്ദിയും''-ഉദ്ഘാടനപ്രസംഗത്തില്‍ മേയര്‍ പറഞ്ഞു.

24ന് നടക്കുന്ന ആര്‍.എസ്.എസ്.പ്രാന്തസാംഘിക്കിന്റെ നടത്തിപ്പിനായാണ് ഓഫീസ് തുറന്നത്. ആശ്രാമം മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ.വി.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ അനുയോജ്യമായ മൈതാനം ലഭിക്കാത്തതിനാലാണ് കൊല്ലത്തേക്കു മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനെത്തുന്ന ഒന്നരലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ആശ്രാമം മൈതാനത്തിനേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ്.പ്രാന്തപ്രചാരക് എ.ഗോപാലകൃഷ്ണന്‍, സംഘചാലക് പി.വേലപ്പന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി രാജന്‍ കരൂര്‍
സ്വാഗതവും വിജയന്‍ നന്ദിയും പറഞ്ഞു.



കടപ്പാട് മാത്റ്ഭൂമി ..മുഴുവനും

Thursday, February 11, 2010

താലിബാന്‍ ഇവിടെ ഉണ്ട്

മലബാര്‍കാരന്‍ ആയ ഒരു സുഹൃത്ത്‌ എന്നോടു പറഞ്ഞ ഒരു കഥ ഇവിടെ വിവരിക്കട്ടെ . പന്നിപ്പനി ഭീഷണി കാരണം എല്ലാ സ്കൂള്‍ ഇലും ഇപ്പോള്‍ വര്‍ഷാവസാന വിനോദയാത്ര മുടങ്ങിയിരിക്കയാണല്ലോ . അപ്പോള്‍ പിള്ളേര്‍ കണ്ടുപിടിച്ച പുതിയ സൂത്രം ആണ് പഴശ്ശിരാജാ സിനിമ കാണാന്‍ പോകുക എന്നത് .
സംഭവം ഗംഭീരം തന്നെ . പഠിക്കാനുമുണ്ട് പിന്നെ ഒരു ടൂറും ആയി . ചരിത്ര സിനിമ ആണല്ലോ ?
ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അനുമതിയും വാങ്ങി ഇരിക്കുമ്പോളാണ് ചില കുട്ടികള്‍ വരുന്നില്ലെന്ന് പറയുന്നത് . വീട്ടില്‍ വല്ല്യ പ്രശ്നം ഉണ്ടത്രേ . എന്താണിത്ര ആനക്കാര്യം ? പണം ഇല്ലെന്നായിരിക്കും അത് , എല്ലാരും ഊഹിച്ചു .

അപ്പോളാണ് ചില താലിബാനികള്‍ ആണ് ഇതിനു പിന്നിലെന്ന് മനസ്സില്‍ ആയതു . സിനിമ കാണാന്‍ പാടില്ലത്രേ . ഹെന്റമ്മോ ? എന്നായി മറ്റുള്ളവര്‍ . അവസാനം പ്രധാന അധ്യാപിക ഒരു നമ്പര്‍ ഇറക്കി - എടാ നിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അല്ലെ നായകന്‍ എന്നാ ചോദ്യം . പക്ഷെ അതിനുള്ള മറുപടി ഗംഭീരം ആയിരുന്നു - അതിനു മമ്മൂട്ടി നരകത്തില്‍ പോയി അനുഭവിക്കുമല്ലോ എന്നായിരുന്നു .
ഈ വിവരം ചില ഉസ്താദുമാര്‍ പറഞ്ഞതാനത്രേ .

ലോകത്തിലെ തന്നെ ക്ലാസിക് സിനിമകള്‍ ഇറങ്ങുന്നത് ഇസ്ലാമിക " വിപ്ലവം " നടന്ന ഇറാനില്‍ ആണെന്ന് ഈ ഉസ്താതുമാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുക . സിനിമ യെ വെറും ഒരു കലാ രൂപമായെ അവിടെ കാണുന്നുള്ളൂ ..
ചെറിയ പില്ലെരിലും അതും ഈ കാലത്തും ഈ വിഷം കുത്തി വെക്കണോ ?പഴയ കാലം ഒന്നുമല്ലല്ലോ ഇത് ?

ഞാന്‍ വല്ല്യ മതെതാരന്‍ ഒന്നുമല്ല , പക്ഷെ മതേതരം എന്ന് പറയുന്ന ഒരു പാര്‍ട്ടി യില്‍ വിശ്വസിക്കുന്നുണ്ട് . അവര്‍ സമൂഹത്തില്‍ ഒരു മാടവും വരുത്തിയിട്ടില്ല എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി .

Friday, January 29, 2010

ജനസം ഖ്യ അടിസ്ഥാനത്തില്‍ സം വരണം ??

ഇപ്പൊള്‍ കേട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തമാശകളില്‍ ഒന്നാണു ജനസം ഖ്യ അടിസ്ഥാനത്തിലെ സം വരണ വാദം . നാം രണ്ടു .. നമുക്ക് രണ്ടു എന്ന വിശ്വാസം , മുദ്രാവാക്യം മുന്നൊട്ട് വെക്കുന്ന , ആ മുദ്രാവാക്യം പാലിക്കെണ്ടുന്ന നാം ഇന്നു ജനസം ഖ്യ വാദം ഉന്നയിക്കുക ആണു .
എത്രെത്തൊളം മണ്ടന്മാര്‍ ആയിതീരുന്നു അപ്പൊള്‍ നമ്മള്‍...

നാം അഞ്ചു നമുക്ക് ഇരുപതി അഞ്ച് എന്നു പറയുന്നവരും ...

രണ്ടു മക്കളെ പോറ്റാന്‍ ഗതിയുള്ളവര്‍ മൂന്നും , മൂന്നിനുള്ളവര്‍ നാലും , അതിനുള്ളവര്‍ അഞ്ചും എന്നു പരയുന്നവരും .. .


ഈ ഭൂമിയില്‍ അറുന്നൂറല്ല , ആറായിരം കോടി മനുഷ്യര്‍ക്കുള്ള വിഭവം ദൈവം മനുഷ്യര്ക്കു മാത്രമായി വെചിട്ടുണ്ടെന്നു പറയുന്നവരും ഇന്നു സന്തോഷിക്കുന്നുണ്ടാവണം .. കാരണം അവര്‍ക്കു പുതിയ ഫോല്ലോവെര്‍സ് നെ കിട്ടിയല്ലോ ..

ഇതൊക്കെ അങീകരിചു കൊടുക്കാന്‍ ഒരു ഗവെര്‍മെണ്ടും ... നാടു കുട്ടിച്ചോറായി എന്നു പരഞ്ഞാല്‍ മതിയല്ലോ ..