Thursday, February 11, 2010

താലിബാന്‍ ഇവിടെ ഉണ്ട്

മലബാര്‍കാരന്‍ ആയ ഒരു സുഹൃത്ത്‌ എന്നോടു പറഞ്ഞ ഒരു കഥ ഇവിടെ വിവരിക്കട്ടെ . പന്നിപ്പനി ഭീഷണി കാരണം എല്ലാ സ്കൂള്‍ ഇലും ഇപ്പോള്‍ വര്‍ഷാവസാന വിനോദയാത്ര മുടങ്ങിയിരിക്കയാണല്ലോ . അപ്പോള്‍ പിള്ളേര്‍ കണ്ടുപിടിച്ച പുതിയ സൂത്രം ആണ് പഴശ്ശിരാജാ സിനിമ കാണാന്‍ പോകുക എന്നത് .
സംഭവം ഗംഭീരം തന്നെ . പഠിക്കാനുമുണ്ട് പിന്നെ ഒരു ടൂറും ആയി . ചരിത്ര സിനിമ ആണല്ലോ ?
ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അനുമതിയും വാങ്ങി ഇരിക്കുമ്പോളാണ് ചില കുട്ടികള്‍ വരുന്നില്ലെന്ന് പറയുന്നത് . വീട്ടില്‍ വല്ല്യ പ്രശ്നം ഉണ്ടത്രേ . എന്താണിത്ര ആനക്കാര്യം ? പണം ഇല്ലെന്നായിരിക്കും അത് , എല്ലാരും ഊഹിച്ചു .

അപ്പോളാണ് ചില താലിബാനികള്‍ ആണ് ഇതിനു പിന്നിലെന്ന് മനസ്സില്‍ ആയതു . സിനിമ കാണാന്‍ പാടില്ലത്രേ . ഹെന്റമ്മോ ? എന്നായി മറ്റുള്ളവര്‍ . അവസാനം പ്രധാന അധ്യാപിക ഒരു നമ്പര്‍ ഇറക്കി - എടാ നിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അല്ലെ നായകന്‍ എന്നാ ചോദ്യം . പക്ഷെ അതിനുള്ള മറുപടി ഗംഭീരം ആയിരുന്നു - അതിനു മമ്മൂട്ടി നരകത്തില്‍ പോയി അനുഭവിക്കുമല്ലോ എന്നായിരുന്നു .
ഈ വിവരം ചില ഉസ്താദുമാര്‍ പറഞ്ഞതാനത്രേ .

ലോകത്തിലെ തന്നെ ക്ലാസിക് സിനിമകള്‍ ഇറങ്ങുന്നത് ഇസ്ലാമിക " വിപ്ലവം " നടന്ന ഇറാനില്‍ ആണെന്ന് ഈ ഉസ്താതുമാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുക . സിനിമ യെ വെറും ഒരു കലാ രൂപമായെ അവിടെ കാണുന്നുള്ളൂ ..
ചെറിയ പില്ലെരിലും അതും ഈ കാലത്തും ഈ വിഷം കുത്തി വെക്കണോ ?പഴയ കാലം ഒന്നുമല്ലല്ലോ ഇത് ?

ഞാന്‍ വല്ല്യ മതെതാരന്‍ ഒന്നുമല്ല , പക്ഷെ മതേതരം എന്ന് പറയുന്ന ഒരു പാര്‍ട്ടി യില്‍ വിശ്വസിക്കുന്നുണ്ട് . അവര്‍ സമൂഹത്തില്‍ ഒരു മാടവും വരുത്തിയിട്ടില്ല എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി .

1 comment:

  1. No Malayalam movies are released in the holy month of Ramzan . This itself clearly shows who are the viewers in theaters , still these ustads ??

    ReplyDelete