Monday, March 29, 2010

ബച്ചനും മോഡിയും പിണറായിയും

നരേന്ദ്ര മോഡി , ഗുജറാത്ത് എന്നീ ചര്‍വിത  ചര്‍വനങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പക്ഷെ മോഡി പ്രത്യേക അന്ന്വേഷണ കമ്മീഷനു    മുന്‍പില്‍   ഹാജര്‍ ആയിട്ടും , ചിലര്‍ അട്ടഹാസം നിറുത്തുന്നില്ല.  ഇനി കാര്യങ്ങള്‍ കമ്മീഷന്‍ തീരുമാനിക്കട്ടെ എന്ന് പറയുന്നുമില്ല. അങ്ങനെ ചെയ്യണം എന്ന് കരുതുകയും  വയ്യ.


മാധ്യമ വിചാരണ എന്ന് വിലപിക്കുന്നവര്‍ , എന്‍ ഡി ടി വിയും മറ്റും ഗുജറാത്തിന്റെ കാര്യത്തിലും ബച്ചന്റെ കാര്യത്തിലും നടത്തുന്ന വിചാരണ കണ്ടതായി നടിക്കുന്നെയില്ല താനും.ഇതും എന്റെ വിഷയം ആണിവിടെ. 


എന്ത് തന്നെ ആയാലും , ശ്രി. പിണറായി വിജയനെ പ്രോസിക്യുഷന്‍ ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടപ്പോള്‍ കൊച്ചു കേരളത്തില്‍ കണ്ട സംഭവ വികാസങ്ങള്‍ ഒന്നും അവിടെ ഉണ്ടായില്ല എന്നാ കാര്യം കശ്മലന്‍ ഇവിടെ ഓര്‍മിപ്പിക്കുന്നു. ഇത് ഓര്മ വെചാവനം ശ്രീ പിണറായി മോഡിക്കെതിരെ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്നെനിക്കു തോന്നുന്നു .


പക്ഷെ നിയമം അറിയാവുന്നവര്‍ ഒരു കാര്യം ഉന്നയിക്കുന്നുണ്ട്‌ , ഈ കമ്മീഷന് പല്ലും നഖവും ഇല്ലെന്നു- അത് ശരി എന്ന് തന്നെ കശ്മലന്‍ ഉം ആവര്‍ത്തിക്കുന്നു .അതിന്റെ തലവന്‍ ശ്രീ . രാഘവന്‍ ആണ് എന്നതും ഓര്‍ക്കേണ്ടതുണ്ട് . ഈ ബഹളങ്ങള്‍ ചായ ക്കൊപ്പയിലെ കൊടും കാറ്റവുമോ എന്നെ അറിയാനുള്ളൂ .. 


ബച്ചനെ വെറുതെ വിടാന്‍ തോന്നാത്ത അഭിനവ താലിബാനികള്‍ക്ക്‌ ഒരു നല്ല നമസ്കാരം പറഞ്ഞു നിര്‍ത്തട്ടെ.

3 comments:

  1. good observation.
    Bu can yu wake up those who pretend to sleep?

    ReplyDelete
  2. കശ്മൂ..

    സംഭവം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇനി എന്തോന്ന് ഉണ്ടാവാന്‍. മോഡിക്കും അറിയാം ഒന്നും സംഭവിക്കില്ല എന്ന്.പിന്നെ നീതി കിട്ടാത്തവര്‍ വെറുതെ ഓരോന്ന് മോഹിക്കുന്നു. അത്രമാത്രം.

    ReplyDelete
  3. Dear PC Madhuraj ,

    നമുക്ക് ഇവരെയൊക്കെ ഒരു അലാറം വെച്ചു എണീപ്പിക്കണം  .. അതിനായി നോക്കാം..

    ReplyDelete