Monday, February 9, 2009

ദേശാഭിമാനിയും വാര്‍ത്തകളും

ഈ ദേശാഭിമാനി പത്രം വായിച്ചാല്‍ ഇപ്പോള്‍ ഒന്നും മനസ്സിലാവുന്നില്ലല്ലോ ?എന്താണ് എഴുതി വിടുന്നത് എന്ന്നു ?മലപ്പുറത്തെ സമ്മേളനങ്ങില്‍ മുന്‍പ് പാര്‍ട്ടി ഇല്‍ ഇല്ലാത്ത ഒരുപാട് ആളുകള്‍ വരുന്നു എന്ന് കാണിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം പ്രമുഖ ലീഗ് നേതാവ്മ പിന്നീട് മകനും പിണറായി യെ ഷാള്‍ അനിയിക്കുന്ന്ന ചിത്രം കണ്ടു . പച്ചചെന്കൊടി പാറട്ടെ എന്നാണോ ? മുന്‍പ് ഇതേ കാര്യത്തിനു MVR നെ പുറത്താക്കിയതും ഇവരല്ലേ ?അമര്‍ സിങ്ങ് ഒന്നാം pageil പിണറായിയെ ന്യായീകരിക്കുന്നതും കണ്ടു .നോട്ട് ഫോര്‍ വോട്ട് കേസ് ഇത്രപെട്ടെണ്ണ്‍ മറക്കാമോ ?
ഇപ്പോള്‍ ചരമ പ്പജില്‍ മാതാവ് മാറി ഉമ്മ ആയി , പിതാവ് മാറി ബാപ്പ ആയി . നല്ലത് തന്നെ , ഇനി അപ്പച്ചനും അപ്പച്ചിയും ചേട്ടനും മാമനും ഒക്കെ വരുമോ എന്തോ ?? എളുപ്പം കൈയില്‍ എടുക്കാന്‍ ഇതൊക്കെ തന്നെ നല്ലത് . അല്ലെ ?

No comments:

Post a Comment