Saturday, September 5, 2009

വ്യക്തി ഹത്യ അല്ല ഉദേശിച്ചത്‌ .. എങ്കിലും .. (കഴിഞ്ഞ പോസ്റ്റ് ന്റെ ബാകി )

ഷാനവാസ്‌ , അബ്ബാസ്‌ നഖ്‌വി തുടങ്ങിയ നേതാക്കള്‍ എത്ര പെട്ടെന്നാ ബി ജെ പി യുടെ ജനറല്‍ സെക്രട്ടറി മാര്‍ വരെ എത്തി ചേര്‍ന്നത്‌ ??ഇരുപതുകളില്‍ തന്നെ കേന്ദ്ര മന്ത്രി ആയതു ? എത്ര പെട്ടെന്നാണ് പി സി തോമസ്‌ മന്ത്രിയായത് ? അതും മദര്‍ തെരേസ , മാര്‍പാപ്പ തുടങ്ങിയവരുടെ ഫോട്ടോ , കലണ്ടര് തുടങ്ങിയ വിതരണം ചെയ്തു എം എല്‍ , എം പി ആയ പി സി തോമസ്‌ ?? എന്നിട്ട ഇപ്പോള്‍ ആരുടെ കൂടെ എന്ന് ഒന്നു ഓര്ത്തു നോക്കിയെ ?

ഇടയ്ക്ക് ഒറ്റ രാത്രി കൊണ്ടു പുനത്തില്‍ കുഞ്ഞബ്ദുള്ള യെ വരെ എം പി സ്ഥാനാര്‍ഥി ആക്കി കളഞ്ഞില്ലേ , നമ്മുടെ സ്വന്തം ഭാ ജ് പാ . അപ്പൊ ആരാ പ്രീണനത്തിന്റെ ഉസ്താദുമാര്‍ .. ഇടതു പക്ഷം ആണോ ??

രാഷ്ട്രപതി സ്ഥാനാര്‍ഥി ആയി കലാം . തര്‍ക്കമില്ല , അദ്ദേഹം മികച്ച സാസ്ത്ര്‍ജന്‍ തന്നെ . പക്ഷെ അദ്ദേഹം മാത്രമെ ഉള്ളോ , എന്നൊരു ചോദ്യം തനിയെ ഉയര്‍ന്നു വരുന്നു . പിന്നെന്തിനു അമ്പതും അറുപതും വര്ഷം ഒപ്പമുള്ളവരെ തട്ടി മാറ്റി അബ്ദുല്‍ കലാമിനെ രാഷ്ട്രപതി ആക്കി ?? സ്നേഹം ആരോട് എന്ന് നമുക്ക്‌ മനസ്സില്‍ ആയി . രാജ്യസ്നേഹം മാത്രമോ ഇതിന് പിന്നില്‍ ?? അതോ സഖ്യ കക്ഷികളുടെ നിര്‍ബന്ധമോ ??


കേരളത്തിലെ ഏറ്റവും ഉയര്ന്ന നേതാവ് തന്നെ ഒരു കോയ ആണ് . എങ്ങനെ ആണിത് ഒക്കെ സംഭവിക്കുന്നത് ?? ആരോടാനീ പ്രീണനങ്ങള്‍ ...

3 comments:

  1. എത്രയും ഹ്രദയം നിറഞ്ഞ കശ്മലാനന്ദജീ
    താങ്കൾക്ക് മാത്രമായ്‘ നാന്‍ ഒറു ‘സദ്യ ഒരുക്കിയിരിക്കുന്നു.
    ഉണ്ടിട്ട് നിന്നാലും..പ്ലീസ്!!!

    ReplyDelete
  2. കശ്മലാനന്ദജിക്കൊരുച്ചയൂണ്!!
    (ഞാന്‍ കശ്മലന്‍ vs ധനകൃതി)

    ഷാനവാസ്‌ , അബ്ബാസ്‌ നഖ്‌വി തുടങ്ങിയ
    നേതാക്കള്‍ ബി ജെ പി യുടെ ജനറല്‍
    സെക്രട്ടറി മാര്‍ ആയെങ്കില്‍ അതിനെയാണ്
    ജനാധിപത്യം എന്ന് പറയുന്നത്.

    ഹിന്ദുത്വം എന്നത് എന്റാണെന്നത് പടിച്ചിട്ട്
    സംസാരിക്കൂ.അല്ലാതെ ഉണ്ടയില്ലാത്ത
    വെടികൾ പൊട്ടിക്കാതെ നിങ്ങടെ
    സെക്രട്ടറിയെപ്പോലെ....തികച്ചും
    കേഡര്‍ ചിന്തയുളളതും നടപ്പിലാക്കുന്നതുമായ
    കമ്യൂണിസ്റ്റ്കാരന് ജനാധിപത്യം മനസ്സിലാകില്ല.
    കുടുംബാതിപത്യം നടപ്പിലാകുന്ന കോണ്ഗ്രസ്കാരനും
    അത് മനസ്സിലാകില്ല.ഈ തനി ജനാധിപത്യ
    രാജ്യത്തില്‍ ജനാധിപത്യപ്രസ്ഥാനത്തോട്
    ചേര്‍ന്നൊഴുകുവാന്‍ ശ്രമിക്കൂ.

    മുസ്്ലീം സമുദായതിലെ ഇന്നു ള്‍ ള്‍ എറ്റവും
    കരുത്തുറ്റതും പ്ര്ഗത്ഭനുമായ Dr.ABDHUL
    PAKKEER JALALUDEEN ABDUL
    KALAM എന്ന വ്യ്ക്തിയെ ഇന്ത്യുടെ
    പ്ര്ധമപൌരനായ് അവരൊധിച്ചത് മൂലം രാജ്യത്തെ
    അദ്ദേഹം വെട്ടിമുറിച്ചില്ല.മറിച്ച് രാജ്യത്ത് ഇന്ന്
    വരെയുളളതില്‍ വച്ച് ഏറ്റവും നല്ല പ്രസിഡന്റ
    എന്ന ഖ്യതി വാങ്ങി അദ്ദേഹം പുറത്തിറങ്ങി.
    (2020 ഉൾപ്പെടെ സംഭാവന നല്‍കിയതദ്ദേഹമാന്നേ).
    അല്ലാതെ കോണ്ഗ്രസ്സിനെപ്പോലെ രാജ്യത്തെ
    വെട്ടിമുറിച്ചവന്മാ‍രെ വയ്ക്കാന്‍ കൊളളാത്തിടത്ത് വച്ച്
    ചൂട്കൊടുത്ത് വിരിയിച്ച് വളര്‍ത്തികയല്ല.രാജ്യത്തെ
    വെട്ടിമുറിച്ചവന്മാര്‍ കൊളളില്ല ആളെ വെട്ടണം എന്ന
    പ്രമാണവുമായ് നടക്കുന്നവനെ മറ്റേടത്ത് വച്ച്
    ചൂട്കൊടുത്ത് വളര്‍ത്തുന്നു കമ്യൂണിസ്റ്റ്കാര്‍..

    ReplyDelete